skip to main |
skip to sidebar
Posted by ayyappan moolesseril
Sunday, August 17, 2014
0 comments
ആകാശത്തെ ചവിട്ടിയെറിഞ്ഞിട്ടും
ആഴിയെ തട്ടിതെറിപ്പിച്ചിട്ടും
മലയെ പാതാളത്തിലാഴ്ത്തിയിട്ടും
പുഴയെ ഞെരിച്ചുകൊന്നിട്ടും
മരത്തെ പൊളിച്ചു നടന്നിട്ടും
മണ്ണിന്‍റെ കുതറിയകറ്റിയിട്ടും
തെളിഞ്ഞു തന്നെ കിടക്കുന്നു
ഋതുക്കള്‍ പൂക്കാത്ത കാല്‍വെള്ളയിലിപ്പോഴും
ബാല്യത്തിന്‍റെ ഭൂപടങ്ങള്‍.
അവ തെളിഞ്ഞു തന്നെ കിടക്കുന്നു.
0 comments:
Post a Comment