ആത്മാസ്തമനം
ആനന്ദത്തിന്‍റെ പുഴകളൊഴുകിയെത്തുക
നൈരാശ്യത്തിന്‍റെ കടലിലേക്കാവും
നൈരാശ്യതിരകളാല്‍ അസ്ഥിത്വദുഃഖം
അസ്വസ്ഥതയുടെ തീരങ്ങളിലേയ്ക്കടിയുന്നു .
അസ്വസ്ഥതയുടെ മണല്‍യാത്രയവസാനിയ്ക്കുക
ആത്മപ്രതിസന്ധിയുടെ സംഘര്‍ഷാവസ്ഥകളിലാണ് .
ആത്മപ്രതിസന്ധിയിലൂടെ സങ്കീര്‍ണമായ
അന്വേഷണാത്മകതകളിലേയ്ക്കു ഹൃദയമെത്തപ്പെടുന്നു.
സങ്കീര്‍ണതകള്‍ ദിശാബോധത്തെ
ഇരുട്ടിന്‍റെ നിഴലുകളിലേയ്ക്കാഴ്ത്തുന്നു .
അബോധത്തിലുള്ള ഇത്തരം അസംബന്ധങ്ങള്‍
വെളിച്ചത്തെ കീറിമുറിച്ചു പിന്നെയും പിന്നെയും
ഉന്മാദരസമുള്ള ഒറ്റയടിപാതകളിലേയ്ക്കു
സംക്രമിപ്പിച്ചു കൊണ്ടേയിരിക്കും
നിസ്വാര്‍ത്ഥമായൊരു പലായനം മാത്രമാണ്
നിലവിലുള്ള പ്രതിവിധി .
യാഥാര്‍ത്ഥ്യങ്ങളിലേക്കെത്തുമ്പോഴും
ചിന്തയുടെ കണ്ണുകള്‍ വിപ്ലവചുവയുള്ളൊരു
തെറിപ്പുബീഡിയും വലിച്ചു അടിയന്തരാവസ്ഥയുടെ
ഉടല്‍രേഖകളിലൂടെ അലയുകയാവും
നൈരാശ്യത്തിന്‍റെ കടലിലേക്കാവും
നൈരാശ്യതിരകളാല്‍ അസ്ഥിത്വദുഃഖം
അസ്വസ്ഥതയുടെ തീരങ്ങളിലേയ്ക്കടിയുന്നു .
അസ്വസ്ഥതയുടെ മണല്‍യാത്രയവസാനിയ്ക്കുക
ആത്മപ്രതിസന്ധിയുടെ സംഘര്‍ഷാവസ്ഥകളിലാണ് .
ആത്മപ്രതിസന്ധിയിലൂടെ സങ്കീര്‍ണമായ
അന്വേഷണാത്മകതകളിലേയ്ക്കു ഹൃദയമെത്തപ്പെടുന്നു.
സങ്കീര്‍ണതകള്‍ ദിശാബോധത്തെ
ഇരുട്ടിന്‍റെ നിഴലുകളിലേയ്ക്കാഴ്ത്തുന്നു .
അബോധത്തിലുള്ള ഇത്തരം അസംബന്ധങ്ങള്‍
വെളിച്ചത്തെ കീറിമുറിച്ചു പിന്നെയും പിന്നെയും
ഉന്മാദരസമുള്ള ഒറ്റയടിപാതകളിലേയ്ക്കു
സംക്രമിപ്പിച്ചു കൊണ്ടേയിരിക്കും
നിസ്വാര്‍ത്ഥമായൊരു പലായനം മാത്രമാണ്
നിലവിലുള്ള പ്രതിവിധി .
യാഥാര്‍ത്ഥ്യങ്ങളിലേക്കെത്തുമ്പോഴും
ചിന്തയുടെ കണ്ണുകള്‍ വിപ്ലവചുവയുള്ളൊരു
തെറിപ്പുബീഡിയും വലിച്ചു അടിയന്തരാവസ്ഥയുടെ
ഉടല്‍രേഖകളിലൂടെ അലയുകയാവും


0 comments:
Post a Comment